മ​ക​ന്‍ സ്‌​കൂ​ട്ട​റോ​ടി​ച്ചു; അ​മ്മ​യ്ക്ക് 55,000 പി​ഴ
Tuesday, March 26, 2024 8:09 AM IST
ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തി​ന് ആ​ര്‍​സി ഉ​ട​മ​യും ര​ക്ഷി​താ​വു​മാ​യ അ​മ്മ​യ്ക്ക് 55,000 രൂ​പ പി​ഴ. ത​ളി​പ്പ​റ​മ്പ് കാ​ക്കാ​ഞ്ചാ​ൽ സ്വ​ദേ​ശി​നി​യു​ടെ പേ​രി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​വ​രു​ടെ 14 കാ​ര​നാ​യ മ​ക​ന്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് കാ​ക്കാ​ഞ്ചാ​ലി​ല്‍ ഉ​ച്ച​ക്ക് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു​വ​രു​ന്ന​തു​ക​ണ്ട് ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ എ​സ്ഐ ഷി​ബു എ​ഫ്. പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കെ​എ​ല്‍ 59 പി 4289 ​ന​മ്പ​ര്‍ സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​ര്‍​സി ഉ​ട​മ​യും ര​ക്ഷി​താ​വു​മാ​യ മാ​താ​വി​ന് 50,000 രൂ​പ​യും ലൈ​സ​ന്‍​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 5000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 55,000 രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക.