പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്‌ സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു‌
Tuesday, March 26, 2024 8:09 AM IST
പേ​രാ​വൂ​ർ: സി​പി​എം നേ​താ​വും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം. ​മും​താ​സ് ബീ​ഗം പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

പേ​രാ​വൂ​രി​ൽ നി​ന്നും ആ​ല​പ്പു​ഴ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​രി​യി​ലേ​ക്ക് താ​മ​സം മാ​റി​യ മും​താ​സ് ബീ​ഗ​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​ർ​ട്ടി അം​ഗ​ത്വം ന​ൽ​കി കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മും​താ​സ് ബീ​ഗം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.