ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 26, 2024 7:57 AM IST
കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജ് ഐ​ക്യു​എ​സി, എ​ൻ​സി​സി യൂ​ണി​റ്റു​ക​ൾ, സി​സ്റ്റ​ർ ഡോ​ക്ട​ർ ഫോ​റം ഓ​ഫ് ഇ​ന്ത്യ, ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത ഭാ​ര​ത് അ​ഭി​യാ​ന്‍റെ കീ​ഴി​ൽ ദ​ത്തെ​ടു​ത്ത കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ വാ​ർ​ഡി​ൽ ജീ​വി​ത ശൈ​ലി രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. 2023ഡി​സം​ബ​ർ 17ന് ​തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട​മാ​ണ് ന​ട​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റുമാ​സ​ത്തേ​ക്ക് അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്ന് ന​ൽ​കും. വാ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്ക് അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​ടെ കി​റ്റും വി​ത​ര​ണം ചെ​യ്തു.​ കോ​ള​ജ് എ​ൻ​സി​സി ബറ്റാലി​യ​ൻ കോ​ഴി​ക്കോ​ട്, ബാ​റ്റ​ലി​യ​ൻ ക​ണ്ണൂ​ർ എ​ന്നി യൂ​ണി​റ്റു​ക​ൾ പ​രി​പാ​ടി​ക്ക്‌ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ങ്ങ​ൾ ചെ​യ്തു. ​ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി​യി​ലെ ഡോ.​ സി​സ്റ്റ​ർ എ​ൽ​സി ലു​ക്കോ​സ്, ഡോ.​ സി​സ്റ്റ​ർ റീ​ന മാ​ത്യു, ഡോ.​ അ​മൃ​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പെ​രു​വ വാ​ർ​ഡി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. ​ഡോ. സി​സ്റ്റ​ർ എ​ൽ​സി ലു​ക്കോ​സ്, പെ​രു​വ വാ​ർ​ഡ് അം​ഗം റോ​യ് പൗ​ലോ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ.​ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ (യുബിഎ)​കോ​ള​ജ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പു തോ​മ​സ്, കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഷാ​ജി തെ​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.