വയ​ക്ക​ര സ്കൂ​ളി​ൽ ചി​ത്ര​ചു​മ​ർ ഒ​രു​ക്കി ക​ലാ​കാ​ര​ൻ​മാ​ർ
Tuesday, March 26, 2024 7:56 AM IST
പാ​ടി​യോ​ട്ടു​ചാ​ൽ: ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന വ​യ​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ത്ര ചു​മ​രൊ​രു​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ. സ്കൂ​ൾ ചു​റ്റു​മ​തി​ൽ വെ​ള്ള​യ​ടി​ച്ച് ഭം​ഗി​യാ​ക്കി മ​തി​ലി​ൽ മ​നോ​ഹ​ര​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ക​യാ​ണി​വ​ർ. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന​തും കാ​ർ​ഷി​കം, ക​ല​ക​ൾ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യെ സൂ​ചി​പ്പി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ളോ​ടെ​യാ​ണ് ചി​ത്ര​ചു​മ​ർ ഒ​രു​ങ്ങു​ന്ന​ത്.

വ​യ​ക്ക​ര സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രാ​യ വി.​വി. ത​ങ്ക​രാ​ജ​ൻ, സി.​കെ. പ്ര​സാ​ദ് എ​ന്നി​വ​രു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ച് ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രു​മാ​യ പ്ര​മോ​ദ് അ​ടു​ത്തി​ല, വാ​സ​വ​ൻ പ​യ്യ​ട്ടം, മെ​ഹ​റൂ​ഫ് പി​ലാ​ത്ത​റ, ക​ലേ​ഷ് ക​ലാ​ല​യ, അ​സ്‌​ക​ർ പ​യ്യ​ന്നൂ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ചു​മ​ർ ത​യാറാ​ക്കു​ന്ന​ത്.

ചി​ത്ര​ചു​മ​രി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത ചി​ത്ര​കാ​ര​നു​മാ​യ പ്ര​മോ​ദ് അ​ടു​ത്തി​ല നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ.​കെ. റെ​ജീ​ന, മു​ഖ്യാ​ധ്യാ​പി​ക കെ.​ടി. സ്മി​ത, വി.​വി. ത​ങ്ക​രാ​ജ​ൻ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, എം.​വി. രാ​ഘ​വ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, കെ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.