ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 26, 2024 7:56 AM IST
ത​ളി​പ്പ​റ​മ്പ്: ലോ​ക്സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി സ​മ്മ​തി​ദാ​യ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മൊ​റാ​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു.

"ക​രു​ത്തു​റ്റ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം', "എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം', "ഞാ​ൻ ഉ​റ​പ്പാ​യും വോ​ട്ട് ചെ​യ്യും' എ​ന്നീ മു​ദ്രാ​വാ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളും ഉ​യ​ർ​ത്തി. ത​ളി​പ്പ​റ​മ്പ് സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​പി. ഗി​രീ​ഷ് കു​മാ​ർ, കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.