പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം: 8320 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കി
Tuesday, March 26, 2024 7:56 AM IST
ക​ണ്ണൂ​ർ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​സി​സി നി​രീ​ക്ഷ​ണ സ്‌​ക്വാ​ഡു​ക​ള്‍ ഇ​തു​വ​രെ​യാ​യി 8320 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യും സ്ഥാ​പി​ച്ച പോ​സ്റ്റ​ര്‍, ബാ​ന​ര്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് എം​സി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ഡി​എം കെ. ​ന​വീ​ന്‍​ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡു​ക​ള്‍ നീ​ക്കം ചെ​യ്ത​ത്.

പൊ​തു​സ്ഥ​ല​ത്തെ 8255 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സ്വ​കാ​ര്യ സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച 65 എ​ണ്ണ​വു​മാ​ണ് മാ​റ്റി​യ​ത്. പൊ​തു​സ്ഥ​ല​ത്തെ 99 ചു​വ​രെ​ഴു​ത്തു​ക​ള്‍, 6292 പോ​സ്റ്റ​റു​ക​ള്‍, 1251 ബാ​ന​റു​ക​ള്‍, 613 കൊ​ടി​ത്തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്തു. സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ച്ച മൂ​ന്ന് ചു​വ​രെ​ഴു​ത്തു​ക​ള്‍, 52 പോ​സ്റ്റ​റു​ക​ള്‍, 10 ബാ​ന​റു​ക​ള്‍ എ​ന്നി​വ​യും നീ​ക്കി. എം​സി​സി സ്‌​ക്വാ​ഡു​ക​ളു​ടെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ജി​ല്ല​യി​ല്‍ തു​ട​രു​ക​യാ​ണ്.