കാ​ളി​ക​യ​ത്ത് വ​ന്യ​ജീ​വി​യു​ടെ മു​ര​ള്‍​ച്ച കേ​ട്ട​താ​യി ടാ​പ്പിം​ഗ് ‌തൊ​ഴി​ലാ​ളി​ക​ൾ
Sunday, March 24, 2024 7:26 AM IST
ക​ണി​ച്ചാ​ര്‍: കാ​ളി​ക​യ​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വ​ന്യ​ജീ​വി​യു​ടെ മു​ര​ള്‍​ച്ച കേ​ട്ട​തായി റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ. കാ​ളി​ക​യം സ്വ​ദേ​ശി കൊ​ള്ളി​കോ​ള​വി​ല്‍ ജോ​സ്, ര​മേ​ശ​ന്‍, രോ​ഹി​ണി എ​ന്നി​വ​രാ​ണ് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് റ​ബ​ര്‍ ടാ​പ്പിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ വ​ന്യ​ജീ​വി​യു​ടെ മു​ര​ള്‍​ച്ച കേ​ട്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്ത് ലോ​റി തൊ​ഴി​ലാ​ളി വാ​ഹ​ന​ത്തി​ന്‍റെ ഹെ​ഡ് ലൈ​റ്റ് വെ​ളി​ച്ച​ത്തി​ല്‍ വ​ന്യ​ജീ​വി​യെ ക​ണ്ടു എ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ക​ടു​വ​യെ​യാ​ണ് ക​ണ്ട​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ വ​നം​വ​കു​പ്പ് ഇ​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും ഏ​റെ അ​ക​ന്നു നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

മു​ര​ള്‍​ച്ച കേ​ട്ട ഉ​ട​നെ ത​ന്നെ ടാ​പ്പിം​ഗ് നി​ര്‍​ത്തിയെ​ന്നും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ടാ​പ്പിം​ഗ് ചെ​യ്യാ​ന്‍ ഭ​യ​മാ​ണ് എ​ന്നും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി.