ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ഒ​രു​ക്കി നൽകി
Sunday, March 24, 2024 7:26 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്വാ​സ​ത​ട​സം മൂ​ലം ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സയിൽ കഴിയുന്ന നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ത​ങ്ക​ച്ച​ന് (ത​ങ്ക​ച്ച​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ- 60 ) ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ഒ​രു​ക്കി ന​ൽ​കി. ഭാ​രി​ച്ച ചി​കി​ത്സാ ചെ​ല​വു​പോ​ലും താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളാ​യ ത​ങ്ക​ച്ച​നും ഭാ​ര്യ​യും ഇ​നി​യെ​ന്തു ചെ​യ്യ​ണം എ​ന്ന് അ​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്ക​ന്ന​കാ​ര്യം അ​യ​ൽ​വാ​സി​യാ​യ ജെ​റോം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വാ​ർ​ഡ് അം​ഗം മി​നി സ​ജീ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​രി​റ്റ​ൻ എ​മ​ർ​ജ​ൻ​സി ടീം (​സെ​റ്റ്) അം​ഗ​ങ്ങ​ളാ​യ സ​നീ​ഷ് കെ, ​ഷൈ​ജ​ൽ കെ. ​കെ എ​ന്നി​വരുടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ഒ​രു​ക്കി ന​ൽ​കുകയായിരുന്നു. ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​കെ. വി ​ഫി​ലോ​മി​ന​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം കോ​ട്ടൂ​ർ സ​തേ​ൺ ട​യേ​ഴ്സി​ന്‍റെ ഉ​ട​മ ബി.​പി. നാ​സ​ർ ഒ​രു കി​ലോ വാ​ട്ട് ഇ​ൻ​വെ​ർ​ട്ട​ർ സം​വി​ധാ​നം സൗ​ജ​ന്യ​മാ​യി വീ​ട്ടി​ൽ ഒ​രു​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു.

വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ കൊ​ണ്ടു​ന​ട​ന്ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഭാ​രം കു​റ​ഞ്ഞ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും , വീ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു മെ​ഡി​ക്ക​ൽ ക​ട്ടി​ലും സ​മ​രി​റ്റ​ൻ എ​മ​ർ​ജ​ൻ​സി ടീം ​ന​ൽ​കി.

അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പോ​യി വ​രു​വാ​നു​ള്ള ആം​ബു​ല​ൻ​സ് സ​ർ​വീ​സ് സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ൽ​കാ​മെ​ന്നും സ​മ​രി​റ്റ​ൻ എ​മ​ർ​ജ​ൻ​സി ടീം ​കു​ടും​ബ​ത്തെ അ​റി​യി​ച്ചു.