തലശേരി കാർണിവലിന് തുടക്കമായി
1396776
Saturday, March 2, 2024 1:50 AM IST
തലശേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തലശേരി കാർണിവലിന് തിരിതെളിഞ്ഞു. ഒരാഴ്ച നീളുന്ന വൈവിധ്യങ്ങളാർന്ന പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാർണിവൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായിരുന്നു. സബ്കളക്ടർ സന്ദീപ്കുമാർ വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ മികച്ച സബ്കളക്ടർക്കുള്ള അവാർഡ് നേടിയ സന്ദീപ്കുമാർ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഇല്ലത്ത്താഴെ സ്വദേശി കെ.കെ. സൗമ്യ എന്നിവരെ മന്ത്രി ആദരിച്ചു.
നഗരസഭ മുൻ ചെയർമാന്മാരായ സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.കെ. ആശ, ആർട്ടിസ്റ്റ് കെ.കെ. മാരാർ, സി.പി. സന്തോഷ്കുമാർ, കെ. സുരേശൻ, കാസിം ഇരിക്കൂർ, വർക്കി വട്ടപ്പാറ, കെ. അച്യുതൻ, പി. വിജയൻ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭ സെക്രട്ടറി എൻ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ഗായിക ആര്യദയാൽ നയിച്ച സംഗീതവിരുന്നുമുണ്ടായി.