ജോസഫ് കനകമൊട്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
1396770
Saturday, March 2, 2024 1:50 AM IST
കോളിച്ചാൽ: മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാർഥം കോളിച്ചാൽ പതിനെട്ടാംമൈലിൽ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിച്ച പൂർണകായ പ്രതിമ മന്ത്രി ആർ. ബിന്ദു അനാച്ഛാദനം ചെയ്തു.
ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പയ്യങ്ങാനം, മാലക്കല്ല് ലൂർദ് മാതാ പള്ളി വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട്, പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത്, നിർമാണ കമ്മിറ്റി കൺവീനർ സന്തോഷ് ജോസഫ്, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ സി.ജെ. കൃഷ്ണൻ, മലനാട് വികസന സമിതി പ്രതിനിധി ആർ. സൂര്യനാരായണഭട്ട്, കെവിവിഇഎസ് ജില്ലാ സെക്രട്ടറി കെ.ജെ. സജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.