കനൽ കാമ്പയിൻ ഫെസ്റ്റ് നടത്തി
1396767
Saturday, March 2, 2024 1:50 AM IST
ചെറുപുഴ: കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പും ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജ് വുമൺ വെൽഫയർ ആൻഡ് ഗ്രീവൻസ് സെല്ലും സംയുക്തമായി പതിനേഴാമത് കനൽ കാമ്പയിൻ ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളജ് സിഇഒ ഫാ. സാമുവൽ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.സി. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു.
ആര്യ സുകുമാരൻ, പി. വിനോദ് കുമാർ, സി.കെ. സൗമ്യ, ദയ ഗോവിന്ദ്, വുമൺ വെൽഫയർ ആൻഡ് ഗ്രീവൻസ് സെൽ കോ-ഓർഡിനേറ്റർ എ.ടി.വി. ശ്രുതി, വുമൺ വെൽഫയർ ആൻഡ് ഗ്രീവൻസ് സെൽ അംഗം എൻ.എസ്. ബബിത, എസ്. നിഹാരിക എന്നിവർ പ്രസംഗിച്ചു. പ്രസന്ന മണികണ്ഠൻ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.