രാജേഷിന് വേണം കാരുണ്യമതികളുടെ സഹായം
1396765
Saturday, March 2, 2024 1:50 AM IST
ആലക്കോട്: പാൻക്രിയാസിന് രോഗം ബാധിച്ച് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവിംഗ് തൊഴിലാളിക്ക് വിദഗ്ധ ചികിത്സക്ക് കാരുണ്യമതികളുടെ സഹായം തേടുന്നു. ആലക്കോട് അരങ്ങത്തെ തേക്കിലക്കാട്ടിൽ രാജേഷ് (49) നാണ് കാരുണ്യം തേടുന്നത്. ഓപ്പറേഷൻ അടക്കമുള്ള വിദഗ്ധ ചികിത്സയിലൂടെ മാത്രമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുകയുള്ളൂ.
പത്ത് ലക്ഷത്തിലധികം രൂപയാണ് ഓപ്പറേഷൻ അടക്കമുള്ള തുടർ ചികിത്സക്ക് വേണ്ടി വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷതയിൽ ആലക്കോട് ചേർന്ന ജനപ്രതിനിധികളുടെയും തൊഴിലാളികളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും യോഗം രാജേഷിനെയും കുടുംബത്തിനെയും സഹായിക്കുന്നതിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികളായി സജീവ് ജോസഫ് എംഎൽഎ- രക്ഷാധികാരി, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് -ചെയർമാൻ, പഞ്ചായത്ത് അംഗം സതി സജി -കൺവീനർ, സണ്ണി ജോസഫ് പുത്തേട്ടുകളം-ട്രഷറർ, എൻ.യു.അബ്ദുള്ള (കോ- ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
കേരള ഗ്രാമീൺ ബാങ്കിന്റെ കരുവഞ്ചാൽ ബ്രാഞ്ചിൽ ചികിത്സാ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ 40461101059775 (ഐ.എഫ്.എ സ്.സി-കെ.എൽ.ജി.ബി 0040461. എം.റ്റി.സി.ആർ കോഡ് 670480845). ഗൂഗിൾപേ നമ്പർ 9744976051 ഫോൺ: 9447448120.