യുവാവിനെ കാറിടിച്ചു വീഴ്ത്തി കത്രിക കൊണ്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി
1396447
Thursday, February 29, 2024 8:05 AM IST
കേളകം: കേളകം - ചെങ്ങോം റോഡിൽ യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കത്രികകൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. നെടുംപുറംചാൽ സ്വദേശി കൊട്ടാരത്തിൽ ജയ്മോനെയാണ് കാറിൽ എത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വെെകുന്നേരമാണ് സംഭവം. കേളകത്തുനിന്നു നേടുംപുറംചാൽ ഭാഗത്തേക്ക് പോകുകയായിരുന്ന ജയ്മോനും സുഹൃത്തിനെയുമാണ് കാറിൽ പിന്തുടർന്ന് നെടുപുറംചാൽ സ്വദേശി വരത്തനാംകുഴിയിൽ എബിനും സംഘവും കാറിൽ എത്തി ബൈക്കിന്റെ പിന്നിൽ ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ജയ്മോനെ ഓടിച്ചിട്ട് കഴുത്തിലും, കയ്യിലും കുത്തുകയായിരുന്നു. പരിക്കേറ്റ ജയ്മോനെ പേരാവൂർ താലൂക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കേളകം പോലീസ് വധശ്രമത്തിന് കേസ് എടുത്തു.