ഇരിട്ടി ശ്രീനാരായണ ഗുരുമന്ദിരം വാർഷികവും കർഷകരെ ആദരിക്കലും രണ്ടിന്
1396444
Thursday, February 29, 2024 8:05 AM IST
ഇരിട്ടി: കല്ലുമുട്ടിയിലെ ഇരിട്ടി ശ്രീനാരായണ ഗുരുമന്ദിരം 22ാമത് വാർഷികാഘോഷവും കർഷകരെ ആദരിക്കലുംരണ്ടിന് നടക്കും. രാവിലെ ഒന്പത് മുതൽ ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹ പ്രാർഥന എന്നിവ നടക്കും. 10.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും കർഷകരെ ആദരിക്കലും തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മേഖലയിലെ മികച്ച അന്പതോളം കർഷകരെ വേദിയിൽ ആദരിക്കും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ഉച്ചയ്ക്ക് 12ന് സംഗീത തീരം കലാകാരന്മാർ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, 1.30 ന് പ്രസാദസദ്യ എന്നിവയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ എസ്എൻഡിപി ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, പ്രസിഡന്റ് കെ.വി. അജി, പി.പി. കുഞ്ഞൂഞ്ഞ്, കെ.കെ. സോമൻ, സഹദേവൻ പനക്കൽ, ജയരാജ് പുതുക്കുളം, അനൂപ് പനക്കൽ എന്നിവർ പങ്കെടുത്തു.