വിദ്യാർഥികൾ ചെമ്പേരി കരുണാലയം സന്ദർശിച്ചു
1396439
Thursday, February 29, 2024 8:05 AM IST
പൈസക്കരി: നിരാലംബർക്കും തുണയില്ലാത്തവർക്കും സാന്ത്വനമായി പൈസക്കരി ദേവമാതാ ഹൈസ്കൂളിലെ ജൂണിയർ റെഡ്ക്രോസ് (ജെആർസി) വിദ്യാർഥികൾ ചെമ്പേരി കരുണാലയം സന്ദർശിച്ചു.
ഡയറക്ടർ ഫാ. ബിജു ചേന്നോത്ത് കുട്ടികളെ സ്വീകരിക്കുകയും സ്ഥാപനത്തിന്റെ അനുദിന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സ്നേഹ സംഭാഷണങ്ങളിൽ കുട്ടികൾ ഏർപ്പെടുകയും ചെയ്ത കുട്ടികൾ തങ്ങൾ സമാഹരിച്ച വിഭവങ്ങൾ കൈമാറുകയും ചെയ്താണ് മടങ്ങിയത്. അധ്യാപകരായ പി. മിനി ജോസഫ്, പി. ഷീമ, ശ്രീനി ചെമ്പന്തൊട്ടി എന്നിവർ നേതൃത്വം നൽകി.