ഫര്‍ണിച്ചർ വിതരണം ചെയ്തു
1396433
Thursday, February 29, 2024 8:05 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റത്തൈ, തിമിരി, പരപ്പ ഗവ. യുപി സ്കൂളുകള്‍ക്കുള്ള ഡെസ്കും ബഞ്ചും വിതരണം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഖലീല്‍ റഹ്മാന് , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ജോണ്സണ് താരാമംഗലം, അംഗങ്ങളായ കെ.എം.മാത്യു, സതി സജി, സാലി ജെയിംസ്, മേഴ്സി എടാട്ടേല്‍, സോണിയ നൈജു,മുഖ്യ അദ്ധ്യാപകരായ രതി, ഉമാദേവി എന്നിവര്‍ പ്രസംഗിച്ചു.