യാത്രക്കാർക്ക് ഭീഷണിയായി കോളിക്കടവ് പാലത്തിലെ തേനീച്ചക്കൂട്ടം
1396039
Wednesday, February 28, 2024 1:34 AM IST
ഇരിട്ടി: കോളിക്കടവ് പാലത്തിലെ തേനീച്ചക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തേനീച്ച ഇളകി യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രധാനമായും ബൈക്ക് യാത്രികരാണ് തേനീച്ചയുടെ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷം തേനീച്ചയുടെ വ്യാപക ആക്രമണത്തെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടുകൾ നശിപ്പിച്ചിരുന്നു. പരുന്തിന്റെ ഉപദ്രവവും വേനൽ ചൂടും കടുത്തതോടെ മലയോരത്ത് തേനീച്ച കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായിരി ക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയിൽ തേനീച്ച ആക്രമിച്ച ആറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 50 അധികം പേർക്കാണ് പരിക്കേറ്റത്.
ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം സംഭവിക്കുന്നതിന് മുന്പുതന്നെ ഇത്തവണയും തേനീച്ചകളെ തുരത്തുന്നതിനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം എന്നാണ് നാട്ടുകാരുടെ ആവശ്യം.