സ്വകാര്യ ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരി മരിച്ചു
1395958
Tuesday, February 27, 2024 10:11 PM IST
തലശേരി: സ്വകാര്യ ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരി മരിച്ചു. ആലക്കോട് സ്വദേശിനി പാറക്കൽ മേരി ജോസഫ് (35) ആണ് മരിച്ചത്.
മാടപ്പീടിക ഗുംട്ടിയിൽ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഭർത്താവിന്റെ സ്വദേശമായ നാദാപുരം വിലങ്ങാട്ടേക്ക് പോകുന്നതിനിടെയാണ് യുവതി അപകടത്തിൽപ്പെട്ടത്.
സ്റ്റോപ്പിൽ നിർത്തിയ ബസിന് പിറകിൽ പിന്നാലെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂർ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ് മേരി ജോസഫ്. ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ടിജോ. മകൻ: ആൽബർട്ട്. സഹോദരൻ: പ്രവീൺ. ന്യൂമാഹി പോലീസ് ഇൻക്വസ്റ്റ് നടത്തി.