കര്‍ഷക ആത്മഹത്യ, സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: സജീവ് ജോസഫ്
1374445
Wednesday, November 29, 2023 7:55 AM IST
ശ്രീകണ്ഠപുരം: വായ്പ കെണിയിലകപ്പെട്ട് കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നത് ഗൗരവത്തോ ടെ കണ്ട്, ഇത്തരം സംഭവങ്ങൾ ഒഴിവാക്കുനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജപ്തി ഭീഷണയെ തുടർന്ന് ആത്മഹത്യ ചെയ്ത ആൽബർട്ടിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ഒരു കര്ഷകന് ആത്മഹത്യ ചെയ്തിരിക്കുന്നത്. കോടികള്‍ മുടക്കി നവകേരള സദസ് പോലുള്ള ധൂര്‍ത്ത് നടത്തുന്നതല്ലാതെ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്കായി ഒരു പ്രഖ്യാപനം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ആല്‍ബര്‍ട്ടിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം.
ആല്‍ബര്‍ട്ടിന്റെ മരണത്തില്‍ എംഎല്‍എ അനുശോചിച്ചു. തോമസ് വർഗീസ്, ചാക്കോ തൈക്കുന്നേൽ, സണ്ണി മേച്ചേരി, സന്തോഷ് പേരെപ്പാടൻ, ഹരിദാസ്, പി.പി. മുസ്തഫ, വി. രാജു എന്നിവരും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.