റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിൻ
1374441
Wednesday, November 29, 2023 7:55 AM IST
തേർത്തല്ലി: തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ റോവർ റെയിഞ്ചർ ഗൈഡ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് റോഡ് സുരക്ഷാ സന്ദേശ റാലി, വാഹന ഡ്രൈവർമാർക്കായി ബോധവത്കരണ ലഘുലേഖ വിതരണം, റോഡരികിൽ സൈൻബോർഡ് സ്ഥാപിക്കൽ എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് അറയ്ക്കൽ, റോവർ ലീഡർ അനിൽ ജേക്കബ്, റെയിഞ്ചർ ലീഡർ നിഷ അഗസ്റ്റിൻ, തോമസ്, അലക്സ്, സായിപ്രിയ, അമൽ എന്നിവർ നേതൃത്വം നൽകി.