ഭിന്നശേഷിക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ
1339953
Tuesday, October 3, 2023 10:16 PM IST
കൂത്തുപറമ്പ്: പഴയ നിരത്തിലെ ലോഡ്ജ് മുറിയിൽ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരുവേശി അരീക്കമല കക്കുംതടത്തിൽ ഞാറക്കൽ വീട്ടിൽ സ്വദേശി ഷിജോ ദേവസ്യ (51) യെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ലോഡ്ജിലെ ജീവനക്കാരനെത്തി പരിശോധിച്ചപ്പോഴാണ് ജനലിന്റെ കമ്പിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് കൂത്തുപറമ്പ് പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കഴിഞ്ഞ മാസം 30 നാണ് ഇയാൾ ഇവിടെ മുറിയെടുത്തത്. ഭിന്നശേഷിക്കാരനായ ഇയാൾ മാസങ്ങളായി വീട്ടുകാരുമായി അകന്നു കഴിയുകയാണെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.