കാറിടിച്ച് പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു
1338752
Wednesday, September 27, 2023 7:04 AM IST
കൂത്തുപറമ്പ്: കാറിടിച്ച് പരിക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു. കതിരൂർ ഡയമണ്ട് മുക്കിലെ മഠത്തുംകണ്ടി നന്ദനത്തിൽ പി.കെ. അനിത (53) യാണു മരിച്ചത്. കതിരൂർ സർവീസ് സഹകരണ ബാങ്ക് അണിക്കാംപൊയിൽ ശാഖ ജീവനക്കാരിയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കതിരൂർ-അഞ്ചാം മൈൽ പൊന്ന്യം റോഡ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനിതയ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
പരേതരായ സുകുമാരൻ-രോഹിണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: മടത്തുംകണ്ടി മനോജ് (സെക്യൂരിറ്റി സ്റ്റാഫ്, ചോനാടം കിൻഫ്ര പാർക്ക്). മക്കൾ: അഭിഷേക് (വിദ്യാർഥി, കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ്), നന്ദന (പ്ലസ് വൺ വിദ്യാർഥിനി, ചുണ്ടങ്ങാപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ശോഭ, പ്രേമ, അരുൺകുമാർ.