ചെറുപുഴ ബസ്സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കാൻ ആശ്രയം കടവരാന്തകൾ മാത്രം
1337751
Saturday, September 23, 2023 2:30 AM IST
ചെറുപുഴ: ചെറുപുഴയിൽ ബസ്സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് കയറി നിൽക്കാൻ ആശ്രയം കട വരാന്തകൾ മാത്രം. മഴ പെയ്താൽകാത്തിരിപ്പ് കേന്ദ്രത്തിനു ചുറ്റും ചെളിവെള്ളമായിരിക്കും. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിഹീനമായതുമാണ് ആളുകളെ ഇതിൽ നിന്നും അകറ്റുന്നത്.
മുലയൂട്ടൽ കേന്ദ്രത്തോടു കൂടി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ഇത്തരത്തിൽ ശോച്യാവസ്ഥയിലായിരിക്കുന്നത്. രാത്രിയായാൽ ഇവിടെ മദ്യപ സംഘത്തിന്റെ താവളവുമാണ്. ബസ്സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്ത് ബിൽഡിംഗ്, മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ വരാന്ത എന്നിവിടങ്ങളാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്.
വർഷങ്ങൾക്ക് മുന്പ് ജോയി ഏബ്രാഹം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെറുപുഴ ബസ്സ്റ്റാൻഡിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണത്തിന് അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.