അർബൻ വെൽനെസ് സെന്റർ പ്രവർത്തനം തുടങ്ങി
1337749
Saturday, September 23, 2023 2:30 AM IST
ശ്രീകണ്ഠപുരം: നഗരസഭയുടെ ചെമ്പന്തൊട്ടിയിലെ അർബൻ വെൽനെസ് സെന്റർ തുറന്നുകൊടുത്തു.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭയിലെ ആദ്യത്തെ അർബൻ വെൽനെസ് സെന്ററാണിത്. ഇവിടെ രാവിലെ മുതൽ ഉച്ചവരെ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് സേവനമുണ്ടാകും.
ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർ പേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.പി. നസീമ, ജോസഫീന, പി.പി. ചന്ദ്രാഗദൻ, ത്രേസ്യാമ്മ, കെ.ജെ. ജോയി കൊന്നക്കൽ, കെ.വി. ഗീത, ഡോ. കെ. അഭിജിത്ത് എന്നിവർ പങ്കെടുത്തു.