ഭ​ക്തി നി​റ​വി​ൽ ഇ​രി​ട്ടി​യി​ൽ ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ളു​ടെ നി​മ​ജ്ജനം
Saturday, September 23, 2023 2:21 AM IST
ഇ​രി​ട്ടി: ഭ​ക്ത​ജ​ന നി​റ​വി​ൽ ഇ​രി​ട്ടി ന​ഗ​ര​ത്തെ ജ​ന സാ​ഗ​ര​മാ​ക്കി ഗ​ണേ​ശ വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ യാ​ത്ര. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും, നൃ​ത്ത രൂ​പ​ങ്ങ​ളും, ആ​ട്ട​വും പാ​ട്ടും മ​റ്റും ഘോ​ഷ​യാ​ത്ര​യ്ക്ക്‌ മി​ഴി​വേ​കു​ന്ന​താ​യി.

ഇ​രി​ട്ടി​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നും 32 വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​ക​ളാ​ണ് ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ഉ​ളി​ക്ക​ൽ, പ​രി​ക്ക​ളം, കൂ​ട്ടു​പു​ഴ, പ​ടി​യൂ​ർ, കീ​ഴ്പള്ളി മേ​ഖ​ല​ക​ളി​ൽ നി​ന്നും എ​ത്തി​യ ഘോ​ഷ​യാ​ത്ര​ക​ൾ ഇ​രി​ട്ടി പാ​ലം ക​ട​ന്ന് നേ​രം​പോ​ക്ക്, കീ​ഴൂ​ർ വ​ഴി കൈ​രാ​തി കി​രാ​ത ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്നു.

തി​ല്ല​ങ്കേ​രി, മീ​ത്ത​ലെ ​പു​ന്നാ​ട്, പു​ന്നാ​ട്, പാ​യം, വ​ട്ട്യ​റ എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഘോ​ഷ​യാ​ത്ര ക​ളും കി​രാ​ത ക്ഷേ​ത്ര പ​രി​സ​ര​ത്ത് സം​ഗ​മി​ച്ചു.

തു​ട​ർ​ന്ന് എ​ല്ലാ ഘോ​ഷ​യാ​ത്ര​ക​ളും ഇ​രി​ട്ടി ന​ഗ​രം ചു​റ്റി രാ​ത്രി​യോ​ടെ പ​ഴ​യ​പാ​ല​ത്ത് പു​ഴ​യി​ൽ നി​മ​ജ്ജനം ചെ​യ്തു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി, എ.​എ​ൻ. സു​കു​മാ​ര​ൻ, എം.​ആ​ർ. സു​രേ​ഷ്, സ​ത്യ​ൻ കൊ​മ്മേ​രി, പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി, എം. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​പി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.