മുസ്ലിംലീഗ് പ്രതിഷേധസമരം ഇന്ന്
1337503
Friday, September 22, 2023 3:36 AM IST
ചപ്പാരപ്പടവ്: തകർന്ന ഇടിസി പൂമംഗലം മഴൂർ-പന്നിയൂർ-പടപ്പേങ്ങാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കിഫ്ബി ഏറ്റെടുക്കുകയും ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ നൽകുകയും ചെയ്തുവെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങാത്തത് ദുരിതം വർധിപ്പിക്കുകയാണ്.
തകർന്നടിഞ്ഞ റോഡിന്റെ പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചപ്പാരപ്പടവ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കും.
പടപ്പേങ്ങാട് ടൗണിൽ രാവിലെ 10ന് മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഒ.പി ഇബ്രാഹിംകുട്ടി സമരം ഉദ്ഘാടനം ചെയ്യും. പി. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും.
ഉനൈസ് എരുവാട്ടി, അഷ്റഫ് മടക്കാട്, ഒ.കെ. ഇബ്രാഹിം കുട്ടി, മഹ്മൂദ് തോട്ടിക്കൽ എന്നിവർ നേതൃത്വം നൽകും.