വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
1337493
Friday, September 22, 2023 3:31 AM IST
ഇരിട്ടി: വിദ്യാർഥിനിയെ യഥാർഥ സ്റ്റോപ്പിൽ ഇറക്കാതെ വിജന്നമായ സ്ഥലത്തിറക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇരിട്ടി -ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമൽ ബസിലെ കണ്ടക്ടർ കുറ്റ്യാട്ടൂർ സ്വദേശി ലിജു, ഡ്രൈവർ കൊളപ്പ സ്വദേശി ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ മൂന്നു കിലോമീറ്റർ അപ്പുറമുള്ള സ്റ്റോപ്പിൽ ഇറങ്ങിയതെന്ന പരാതിയിലാണ് നടപടി. ഇരിട്ടി ജോയിൻറ് ആർടിഒ ബി.സാജുവാണ് നടപടി സ്വീകരിച്ചത്.