പിലാത്തറ: സെന്റ് ജോസഫ്സ് കോളജ് ഐക്യുഎസി, വിമൻസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്പിക് മാകെയ് കേരള കണ്ണൂർ, കാസർഗോഡ് ചാപ്റ്ററുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഒഡീസി ഡാൻസ് ഡെമോൺസ്ട്രേഷൻ പ്രോഗ്രാം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. നൃത്തം അവതരിപ്പിച്ച പ്രശസ്ത ഇന്ത്യൻ നർത്തകി ആരുഷി മുദ്ഗൽ വിദ്യാർഥികളുമായി സംവദിച്ചു.
പാരമ്പര്യ നൃത്ത രൂപങ്ങളെ സാങ്കേതിക മികവോടെ ക്രിയാത്മകമായി സമീപിക്കുന്നതിൽ പ്രഗത്ഭയായ ആരുഷി മുദ്ഗലിനെ 2018 ലെ മികച്ച പത്ത് നർത്തകിമാരിൽ ഒരാളായി ന്യൂയോർക്ക് ടൈംസ് തെരഞ്ഞെടുത്തിരുന്നു.പിലാത്തറ സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവരോടൊപ്പം ലാസ്യ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.