തലശേരി -മാഹി ദേശീയപാത നവീകരണത്തിന് 16 കോടി
1336967
Wednesday, September 20, 2023 7:25 AM IST
മാഹി: തലശേരി-മാഹി ഭാഗത്തെ ദേശീയപാത നവീകരണത്തിന്16 കോടിയുടെയും തകർച്ച നേരിടുന്ന മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് അനുമതിയായി. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറർ മുൻകൈയെടുത്ത് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
ദേശീയപാത ആർഒ ബി.എൽ. മീന, തലശേരി-മാഹി ബൈപ്പാസ് പ്രോജക്ട് ഡയറക്ടർ പി.ഡി. അഷിതോഷ്, സ്പീക്കറുടെ എപിഎസ് എസ്.കെ. അർജുൻ, ദേശീയപാതവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നിലവിൽ തലശേരി മുതൽ മാഹി വരെയുള്ള ഭാഗത്ത് ദേശീയ പാതയിലുള്ള കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കാനും നവീകരണ പ്രവൃത്തികളുടെ ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ദേശീയ പാത വിഭാഗം ബുധനാഴ്ച റോഡ് മിഷൻ ടെസ്റ്റ് നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.