ചന്ദനക്കാംപാറ സ്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
1301606
Saturday, June 10, 2023 1:02 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പം എൽപി, യുപി സ്കൂളുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ആമുഖ പ്രഭാഷണവും ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണവും നടത്തി.
ഉപജില്ല നൂൺ മീൽ ഓഫീസർ ഇ.പി. രാജേഷ് ബാബു, ഹൈസ്കൂൾ മുഖ്യാധ്യാപകൻ റോയ് ഏബ്രഹാം, യുപി സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപകൻ തോമസ് മാത്യു, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സെബാസ്റ്റ്യൻ മരയ്ക്കാശേരി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർ സിന്ധു ബെന്നി, പിടിഎ പ്രസിഡന്റ് പ്രവീൺ പാലമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.