ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും
1300286
Monday, June 5, 2023 12:42 AM IST
ഇരിട്ടി: കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഇരിട്ടി ഇക്കോ പാർക്കിൽ ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും നടത്തി. മണ്ണിന്റെ മണവും കർഷകന്റെ അധ്വാനത്തിന്റെ വിയർപ്പും അവന്റെ ആകുലതകളും കളിമണ്ണിലൂടെയും ചായങ്ങളിലൂടെയും പകർത്തിയ കലാകാരനായിരുന്നു ഫാ.മനോജ് ഒറ്റപ്ലാക്കലെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഫാ. ജോസഫ് കാവനാടിയിൽ പറഞ്ഞു.
കെസിവൈഎം തലശേരി അതിരൂപത വൈസ് പ്രസിഡന്റ് ലിനറ്റ് മരിയ അധ്യക്ഷത വഹിച്ചു.സംസ്ഥാന സിൻഡിക്കറ്റ് അംഗംഅമൽ ജോയി കൊന്നക്കൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അതിരൂപത ഡയറ ക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. എഡ്വിൻ കോയിപ്പുറം, ഫാ. ജോർജ് ഒറ്റപ്ലാക്കൽ, ഫാ. ജോസഫ് പൂവ്വത്തോലിൽ, അബിൻ വടക്കേക്കര, സുശീൽ ബാബു, നിഖിൽ സാബു, ജോയൽ പുതുപ്പറമ്പിൽ, അഖിൽ ഡോമിനിക്ക്, സ്നേഹ സെബാസ്റ്റ്യൻ, സിസ്റ്റർ പ്രീതി മരിയ, അൽന ആന്റണി, കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.