ഏ​പ്രി​ൽ ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും സ​മ​ര​ജ്വാ​ല​യും
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​ർ ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച ജ​ന​ദ്രോ​ഹ നി​കു​തി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഏ​പ്രി​ൽ ഒ​ന്നി​ന് ജി​ല്ല​യി​ലു​ട​നീ​ളം ക​രി​ദി​നം ആ​ച​രി​ക്കാ​ൻ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

രാ​വി​ലെ പ​ത്തി​ന് ക​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും തു​ട​ർ​ന്ന് ക​ണ്ണൂ​ർ നെ​ഹ്റു സ്തൂ​പ​ത്തി​ന് സ​മീ​പം സ​മ​ര ജ്വാ​ല​യും തീ​ർ​ക്കും.
വൈ​കു​ന്നേ​രം ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തും.