കെപിവിയു സംസ്ഥാന സമ്മേളനം ആരംഭിച്ചു
1279905
Wednesday, March 22, 2023 1:15 AM IST
കാഞ്ഞങ്ങാട്: കേരളാ ഫോട്ടോഗ്രഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് തുടക്കമായി. പൊതുസമ്മേളനം സിപിഎം കേന്ദ്രകമ്മറ്റിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് വി.വി. രമേശന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, സിഐടിയു ജില്ലാ ജനറല് സെക്രട്ടറി സാബു ഏബ്രഹാം, സംസ്ഥാന സെക്രട്ടറിമാരായ കെ.എന്. ഗോപിനാഥ്,
ടി.കെ. രാജന്, യൂണിയന് സംസ്ഥാന പ്രസിഡന്റ് വി. ശശികുമാര്, സെക്രട്ടറി ബൈജു ഓമല്ലൂര്, കെ. രാജ്മോഹന്, പി.കെ. നിഷാന്ത്, വി. സുരേഷ് എന്നിവര് പ്രസംഗിച്ചു.