മലയാളി ദമ്പതികള്‍ മംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
1266034
Wednesday, February 8, 2023 10:27 PM IST
മംഗളൂരു: ചെറു പുഴ സ്വദേശികളായ ദമ്പതികളെ മംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടേക്കര വീട്ടിൽ രവീന്ദ്രന്(55), സുധ (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ആറിനാണ് ഇവര്‍ ഇവിടെ മുറിയെടുത്തത്. രണ്ടുദിവസമായിട്ടും മുറി തുറക്കാതായതോടെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ മംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവര്‍ നേരത്തേ തുണിക്കച്ചവടം നടത്തുകയായിരുന്നുവെന്ന് പറയുന്നു.