ക​രാ​ട്ടെ​യി​ല്‍ ഇ​ര​ട്ട മെ​ഡ​ല്‍ നേ​ട്ട​വു​മാ​യി ഷാ​ജു മാ​ധ​വ​ന്‍
Tuesday, February 7, 2023 12:50 AM IST
ചി​റ്റാ​രി​ക്കാ​ല്‍: താ​യ്‌​ല​ന്‍​ഡി​ലെ ചോ​ണ്‍​പൂ​രി സ്പോ​ര്‍​ട്സ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത് താ​യ്‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സ് ക​രാ​ട്ടേ​യി​ല്‍ 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗം കാ​ത്ത മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ക​ടു​മേ​നി സ്വ​ദേ​ശി ഷാ​ജു മാ​ധ​വ​ൻ വെ​ങ്ക​ലം. ടീം ​ഇ​ന​ത്തി​ല്‍ ഷാ​ജു ഉ​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീം ​വെ​ള്ളി മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി.
കാ​സ​ര്‍​ഗോ​ഡ് നെ​ല്ലി​ക്കു​ന്ന് കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജു മാ​ധ​വ​ന്‍ ഷോ​ട്ടോ​ക്കാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ഏ​ഷ്യ​ന്‍ പ​രി​ശീ​ല​ക​നും ചീ​ഫ് ടെ​ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​റു​മാ​ണ്. ഭാ​ര്യ സി​ന്ധു ഷാ​ജു​വും ക​രാ​ട്ടെ പ​രി​ശീ​ല​ക​യാ​ണ്. മ​ക്ക​ളാ​യ സൂ​ര​ജും സ്മൃ​തി​യും ക​രാ​ട്ടെ, താ​യ്ക്വാ​ണ്ടോ താ​ര​ങ്ങ​ളാ​ണ്.