കക്ക വാരുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു
1264737
Saturday, February 4, 2023 12:51 AM IST
പയ്യന്നൂര്‍: കക്ക വാരുന്നതിനിടയില്‍ കവ്വായി പുഴയില്‍ മുങ്ങിമരിച്ചു. കവ്വായി ഗാന്ധിനഗര്‍ കോളനിയിലെ കെ. നിഷാദ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ സുഹൃത്ത് രാജേഷിനൊപ്പം പുഴയില്‍ കക്ക വാരാന്‍ ഇറങ്ങിയതായിരുന്നു. രാജേഷ് കരയിലെത്തി നോക്കിയപ്പോള്‍ നിഷാദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പുഴയില്‍ മുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ കെ. രാജൻ-ദേവകി ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മഹേഷ്, അജേഷ്.