കടന്നൽ, തേ​നീ​ച്ച​: 16 പേ​ർ​ക്ക് പ​രി​ക്ക്
Friday, February 3, 2023 12:35 AM IST
പേരാവൂർ‍: പു​തു​ശേ​രി​യി​ൽ ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റ് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​രാ​യ ആ​റു പേ​ർ​ക്കും കൊട്ടിയൂർ ച​പ്പ​മ​ല​യി​ല്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് 10 പേ​ര്‍​ക്കും പ​രി​ക്ക്. ചപ്പമലയിൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.​ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പ്ര​വൃത്തി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തേ​നീ​ച്ച കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ച്ച​ത് .ച​പ്പ​മ​ല സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു കാ​രി​മ​റ്റ​ത്തി​ൽ (68 ), ലീ​ലാ​മ്മ കാ​രി​മ​റ്റ​ത്തി​ൽ (64), ബി​നോ​യ് കാ​രി​മ​റ്റ​ത്തി​ൽ(40), വി​ഷ്ണു ന​ടു​ക്ക​ല്ലി​ങ്ക​ൽ (26), അ​ലീ​ന പൂ​ത്തോ​ട്ട​ത്തി​ൽ(25) മ​ക​ൻ ബെ​ന​റ്റ് (മൂ​ന്ന്), അ​മ്മി​ണി പൂ​ത്തോ​ട്ട​ത്തി​ൽ, മ​രീ​ന പൂ​ത്തോ​ട്ട​ത്തി​ൽ (14), അ​മ​ൽ പു​ൽ​പ്ര​യി​ൽ(25 ), ക​ണ്ട​പ്പു​നം സ്വ​ദേ​ശി മു​രു​ക​ൻ വ​ക്ക​ത്ത​റ(49 ) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത് . ഇ​വ​രെ ചു​ങ്ക​ക്കു​ന്നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പുതുശേരിയിൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.കടന്നൽ കുത്തേറ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​റ്റി​ച്ചി പ​ദ്മി​നി (63),ഗ​ന്ധ​ർ​വ​ൻ ക​ണ്ടി​യി​ൽ അ​ജി​ത (56) എ​ന്നി​വ​രെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും
മ​ണ​പ്പാ​ട്ടി ശോ​ഭ (54), മേ​രി​ക്കു​ട്ടി കൂ​വ​പ്പ​ള്ളി(59),ച​ന്ദ്ര നി​വാ​സി​ൽ വ​സ​ന്ത(57) എ​ന്നി​വ​രെ പേ​രാ​വൂ​ർ താ​ലൂ​ക്കാ​സ്പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.