പുളിങ്ങോം മഖാം ഉറൂസ് ഇന്ന് മുതൽ
1264176
Thursday, February 2, 2023 12:41 AM IST
ചെറുപുഴ: പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്ന് തുടക്കമാകും. ഇന്നു രാവിലെ ഒൻപതിന് സ്വാഗത സംഘം ചെയർമാൻ കെ. ശുക്കൂർ ഹാജി പതാക ഉയർത്തും. അസർ നിസ്കാരാനന്തരം മെഗാ ദഫ്, സ്കൗട്ട് അകമ്പടിയോടെ കടയക്കര പള്ളി സന്ദർശനത്തിന് അബൂബക്കർ ബാഖവി കമ്പിൽ നേതൃത്വം നൽകും. പുതുക്കി നിർമിച്ച കടയക്കരപ്പള്ളി പാണക്കാട് സയ്യദ് ഹമീദലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് കെ. ശുക്കൂർ, ജനറൽ സെക്രട്ടറി ബഷീർ അൻശിദി, സെക്രട്ടറി അശറഫ് ഹാജി, എൻ.എം. മഹമൂദ് ഹാജി എന്നിവർ പങ്കെടുത്തു.