വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിൽ പ്രതിഷേധം
1247494
Saturday, December 10, 2022 12:38 AM IST
തളിപ്പറമ്പ്: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സസ്പെന്‍ഡ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. അവസാന വര്‍ഷ ഇസിഇ വിദ്യാര്‍ഥികളായ എന്‍.എം. ജിഫാന, വി.വി. അഭിജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് സമരം. നവംബര്‍ 22ന് നടന്ന ഫ്രഷേഴ്സ് ഡേ പരിപാടിയില്‍ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നും ഇവർ വ്യക്തമാക്കി. എന്നാല്‍, കോളജ് ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച്ച എസ്എഫ്ഐ നടത്തിയ സമരം വിജയിച്ചതിന്റെ പ്രതികാരമാണ് സസ്പെന്ഷന് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു.