മൂ​ട​ൽമ​ഞ്ഞ്: ക​ണ്ണൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
Saturday, October 8, 2022 12:37 AM IST
മ​ട്ട​ന്നൂ​ർ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വി​മാ​ന​മി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട മൂ​ന്നു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മ​സ്ക​റ്റ്, അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ലാ​ൻ​ഡിം​ഗ് സാ​ധ്യ​മാ​കാ​തെ വ​ന്ന​തോ​ടെ തി​രി​ച്ചു​വി​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.50 ന് ​മ​സ്ക​റ്റി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം കൊ​ച്ചി​യി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ട്ട​ത്. തു​ട​ർ​ന്ന് രാ​വി​ലെ 7.50 നാ​ണ് തി​രി​കെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 3.45ന് ​അ​ബു​ദാ​ബി​യി​ൽ​നി​ന്നും അ​ഞ്ചി​ന് ദു​ബാ​യി​ൽ​നി​ന്നും എ​ത്തേ​ണ്ട ഗോ ​ഫ​സ്റ്റ് വി​മാ​ന​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ട്ട​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നു​ശേ​ഷം രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ തി​രി​കെ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.