ബൈ​ക്ക് ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, October 5, 2022 10:22 PM IST
പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ആ​ണൂ​രി​ലെ പ്ര​വാ​സി സി.​പി. പ്ര​ശാ​ന്ത് -ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ക​രു​ണ്‍ (19) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കൊ​ഴു​മ്മ​ലി​ലെ മു​ര​ളി​യു​ടെ മ​ക​ന്‍ അ​ഭി​ന​ന്ദ് (16) ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നേ​കാ​ലോ​ടെ പാ​ല​ക്കു​ന്ന് ചെ​റി​യ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​രി​വെ​ള്ളൂ​ര്‍ പ​ലി​യേ​രി മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വാ​ഘോ​ഷ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​രു​ണ്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: നി​ഖി​ല, നി​ഖി​ത.