നാ​യ​നാ​ർ​ക്കു​ശേ​ഷം ക​ണ്ണൂ​ർ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര
Tuesday, October 4, 2022 12:53 AM IST
ക​ണ്ണൂ​ർ: ഇ.​കെ. നാ​യ​നാ​രു​ടെ വി​ലാ​പ​യാ​ത്ര​യ്ക്കു ശേ​ഷം ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര​യ്ക്കാ​യി​രു​ന്നു ഇ​ന്ന​ലെ ക​ണ്ണൂ​ർ ന​ഗ​രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ജി​ല്ല​യ്ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ത​ല​ശേ​രി​യി​ലും കോ​ടി​യേ​രി​യി​ലും ക​ണ്ണൂ​രി​ലേ​ക്കും ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി ഓ​ഫീ​സാ​യ അ​ഴീ​ക്കോ​ട​ൻ മ​ന്ദി​ര​ത്തി​ൽ​നി​ന്നും മൃ​ത​ദേ​ഹം പ​യ്യാ​ന്പ​ല​ത്തെ സം​സ്കാ​ര​സ്ഥ​ല​ത്തേ​ക്ക് വി​ലാ​പ​യാ​ത്ര​യാ​യി പു​റ​പ്പെ​ടാ​നൊ​രു​ങ്ങു​ന്പോ​ഴും പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​നു​ള്ള​വ​രു​ടെ നീ​ണ്ട ക്യൂ ​നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ന്ത്യാ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ റെ​ഡ് വോ​ള​ണ്ടി​യ​ർ​മാ​രും പോ​ലീ​സും ഏ​റെ ക്ലേ​ശി​ച്ചു. സം​സ്കാ​രം ന​ട​ന്ന പ​യ്യാ​ന്പ​ലം ശ്മ​ശാ​ന പ​രി​സ​ര​ത്തേ​ക്ക് നേ​താ​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.