വി​ല്പന​യ്ക്കെ​ത്തി​ച്ച 306 കു​പ്പി മ​ദ്യ​വു​മാ​യി സ്ത്രീ ​അ​റ​സ്റ്റി​ൽ
Monday, October 3, 2022 12:45 AM IST
ക​ണ്ണൂ​ർ: വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 306 കു​പ്പി വി​ദേ​ശമ​ദ്യ​വു​മാ​യി സ്ത്രീ ​അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പു​ഴാ​തി കോ​ള​നി​യി​ലെ പി.​വി.സ​രോ​ജി​നി​യെ ആ​ണ് ക​ക്കാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
റോ​ഡ് സൈ​ഡി​ലെ ഷെ​ഡി​ൽ മ​ദ്യം വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.
തെ​രു​വി​ൽ അ​ല​ഞ്ഞു തി​രി​യു​ന്നെ​ന്ന വ്യാ​ജേ​നെ ഇ​വ​ർ സ്ഥി​ര​മാ​യി മ​ദ്യ വി​ല്പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ര​ണ്ടു ദി​വ​സം മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വ​ർ ഇ​ത്ര​യ​ധി​കം മ​ദ്യം ക​ച്ച​വ​ട​ത്തി​നാ​യി ശേ​ഖ​രി​ച്ചു​വ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.