പാ​ല​ത്തി​ന്‍​ക​ട​വ് -ച​ര​ള്‍ കെ​എ​സ്ടി​പി റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും
Wednesday, September 28, 2022 1:01 AM IST
ക​ച്ചേ​രി​ക്ക​ട​വ്: എ​ടൂ​ര്‍ -പാ​ല​ത്തി​ന്‍​ക​ട​വ് കെ​എ​സ്ടി​പി റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗം ക​ച്ചേ​രി​ക്ക​ട​വ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്നു. കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ പ​ഞ്ചാ​യ​ത്തുത​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ക​ച്ചേ​രി​ക്ക​ട​വ് , പാ​ല​ത്തി​ന്‍​ക​ട​വ് ഇ​ട​വ​ക വി​കാ​രി​മാ​ര്‍, ക​രാ​റു​കാ​ര്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ പ​ങ്കെ​ടു​ത്തു.
കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ത്തി​ന്‍​ക​ട​വ് മു​ത​ല്‍ ച​ര​ള്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ഓ​രോ സ്ഥ​ല​ത്തും ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​ക​ൾ ക​മ്മി​റ്റി​ക്കാ​രെ​യ​ട​ക്കം ഉ​ട​ൻ ബോ​ധ്യ​പ്പെ​ടു​ത്തി ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കും. ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന​ക​ള്‍ നി​ര്‍​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. പാ​ല​ത്തി​ൻക​ട​വി​ലെ കെ.​സി. ജോ​ണ്‍​സ​ന്‍റെ ഭാ​ഗ​ത്തു​ള്ള ക​ലു​ങ്ക് പു​ന​ര്‍നി​ര്‍​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
മീ​ന്‍​കു​ണ്ട് പ്ര​ദേ​ശ​ത്ത് സൈ​ഡ് ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പാ​ല​ത്തി​ൻകടവ് പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തെ ഭി​ത്തി സോ​യി​ല്‍ നെ​യി​ലിം​ഗ് മാ​റ്റി കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ക​ച്ചേ​രി​ക്ക​ട​വ്, കൂ​ട്ടു​പു​ഴ പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​ലു​ങ്കു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ച​ര​ള്‍ മു​ത​ല്‍ പാ​ല​ത്തി​ൻ​ക​ട​വ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ​മാ​യ ബ​സ് സ്റ്റോ​പ്പു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കും. പാ​ല​ത്തിക​ട​വി​ലെ ചേ​ന്ന​പ്പ​ള്ളി ഷാ​ജു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ക​ലു​ങ്കി​ന് മാ​റ്റം വ​രു​ത്തും. റോ​ഡി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​വ​ര്‍​ക്ക് അ​വ​രു​ടെ ബാ​ക്കി സ്ഥ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ന്‍ പൈ​മ്പ​ള്ളി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ത്തി​ന്‍ ക​ട​വ് പ​ള്ളി​വി​കാ​രി ഫാ. ​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ല്‍, ക​ച്ചേ​രി​ക്ക​ട​വ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ന​രി​ക്കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി റെ​ജി കോ​ട്ട​യി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജോ​യ് പ്ലാ​ത്തോ​ട്ടം, ഐ​സ​ക് ജോ​സ​ഫ്, സ​ജി മ​ച്ചി​ത്താ​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.