ലഹരി വില്പന: ഒരാൾ പിടിയിൽ
1225183
Tuesday, September 27, 2022 12:57 AM IST
ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയാൾ പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ. ഹൗസിൽ മുസ്തഫ (50) നെയാണ് ഇരിട്ടി എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം എടക്കാനം വായനശാലയ്ക്ക് സമീപം വച്ചാണ് പിടിയിലാകുന്നത്.
75 പാക്കറ്റ് ഹാൻസും 4000 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഹരി ഉത്പന്നങ്ങൾ കടത്തികൊണ്ടുവന്ന് ഇരിട്ടി മേഖലകളിൽ വില്പന നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.