ക​ണ്ണൂ​ർ ദ​സ​റ: ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി
Sunday, September 25, 2022 12:15 AM IST
ക​ണ്ണൂ​ർ: നാ​ളെ മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ലു വ​രെ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ത്തു​ന്ന ക​ണ്ണൂ​ർ ദ​സ​റ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, സ്റ്റേ​റ്റ് ബാ​ങ്ക് പ​രി​സ​രം, മു​നീ​ശ്വ​ര​ൻ കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഫ്ലാ​ഷ് മോ​ബ് ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം കൂ​ടി​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളാ​യ ജി​ഷ്ണ, അ​ൻ​ജി​മ, നീ​തു സു​ധീ​പ്, യു​ക്താ ഉ​മേ​ഷ്, തീ​ർ​ഥ, മൃ​ദു​ല, റോ​ഷി​ത്ത്‌ ര​തീ​ഷ്, അ​ഭി​നി​വേ​ദ്, അ​ർ​ജു​ൻ, അ​ല​ൻ ജോ​ൺ, ഫ​ർ​ഹാ​ൻ, സാ​യ​ന്ത് തു​ട​ങ്ങി​യ​വ​രാ​ണ് ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ മു​നീ​റ, ശ്രീ​ശ​ൻ, നി​ജി​ൽ, മീ​നു, സി​ന്ധു, നി​ഖി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​ഷ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ഷ​മീ​മ, സി​യാ​ദ് ത​ങ്ങ​ൾ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​സ്ലി​ഹ് മ​ഠ​ത്തി​ൽ, എം. ​ശ​കു​ന്ത​ള, എ​ൻ. ഉ​ഷ, പ​ന​യ​ൻ ഉ​ഷ, സി.​സു​നി​ഷ,കെ.​എം. സ​ര​സ, എ​സ്. ഷ​ഹീ​ദ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. രാ​ജ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.