സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടാന്‍ കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും ശ്രമിക്കുന്നു: കെ.കെ. ശൈലജ
1377497
Monday, December 11, 2023 12:49 AM IST
നിലമ്പൂര്‍: സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടാന്‍ കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും ശ്രമിക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എംഎല്‍എ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് നിലമ്പൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നാണിയേടത്തി അനുസ്മരണവും മഹിളാ പ്രവര്‍ത്തക യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും കേരളത്തെ ഏറെ പ്രയാസപ്പെടുത്തുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ സാമ്പത്തികപരമായി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയാ പ്രസിഡന്റ് ഹസീനബീഗം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.പി. സുമതി നാണിയേടത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ജില്ലാ സെക്രട്ടറി വി.ടി. സോഫിയ, ഷാഹിന ബാനു, സിപിഎം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്, ഏരിയ കമ്മിറ്റി അംഗം മട്ടുമ്മല്‍ സലീം, ദീപാനാഥന് എന്നിവര്‍ പ്രസംഗിച്ചു.