കർഷക മഹാ പഞ്ചായത്ത് വിജയിപ്പിക്കണം: വിഫാം
1548615
Wednesday, May 7, 2025 4:48 AM IST
പേരാമ്പ്ര: സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്റെയും വിഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 111 കര്‍ഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ "ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം' അടിസ്ഥാന വിഷയമാക്കി 10, 11 തീയതികളില്‍ മൂവാറ്റുപുഴ നെസ്റ്റില്‍ നടക്കുന്ന കർഷക മഹാ പഞ്ചായത്ത് വിജയിപ്പിക്കണമെന്ന് വിഫാം കർഷകസംഘടന ആഹ്വാനം ചെയ്തു.
ഭൂമി നിയമങ്ങള്‍മൂലം പീഡിപ്പിക്കപ്പെടുന്ന ജനത, വന്യജീവി സംഘര്‍ഷവും വനനിയമങ്ങളും, സംസ്ഥാന ധനകാര്യ പ്രതിസന്ധി, മനുഷ്യരും പരിസ്ഥിതിയും, വികസനത്തില്‍ ഒഴിവാക്കപ്പെട്ടവര്‍ ഒന്നിക്കുന്നു, കാര്‍ഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികള്‍, കുടുംബശ്രീ മോഡലില്‍ കര്‍ഷകശ്രീ, കര്‍ഷക മഹാപഞ്ചായത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നയ രൂപീകരണം,
ഒഴിവാക്കപ്പെട്ടവരുടെ പ്രകടന പത്രിക തയാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് സമര്‍പ്പിക്കല്‍ തുടങ്ങി കേരളത്തെ പൊതുവായി ബാധിക്കുന്ന ഒന്‍പത് വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ക്ലാസുകളും ചര്‍ച്ചകളുമാണ് രണ്ട് ദിവസം നടക്കുന്നത്.
മഹാ പഞ്ചായത്തിന്റെ ഒരുക്കത്തിനായി ചേർന്ന യോഗത്തിൽ വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. ബോണി ആനത്താനം, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, കമൽ ജോസഫ്, വി.ടി. തോമസ്, ബാബു പൈകയിൽ, ബാബു പുതുപറമ്പിൽ, സണ്ണി കൊമറ്റത്തിൽ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു.