കൂടരഞ്ഞി വൈഎംസിഎ കുടുംബ സംഗമം നടത്തി
1548617
Wednesday, May 7, 2025 4:48 AM IST
കൂടരഞ്ഞി: വൈഎംസിഎ കുടുംബ സംഗമം നടത്തി. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുതായി ചേർന്നവരുടെ സത്യപ്രതിജ്ഞയും നടന്നു. വൈഎംസിഎ കേരള റീജിയൺ ചെയർമാൻ പ്രഫ. അലക്സ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രവർത്തകർ സമൂഹത്തെ കാർന്നു തിന്നുന്ന മയക്കു മരുന്നിനെതിരേ പോരാടാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടരഞ്ഞി വൈഎംസിഎ പ്രസിഡന്റ് ജിജി കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. അൽഫോൻസാ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. റീജണൽ കമ്മിറ്റി മെമ്പർ ഡോ. എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി തങ്കച്ചൻ കൊച്ചുകൈപ്പയിൽ (പ്രസിഡന്റ്), ജ്യോതിഷ് ചാക്കോ മംഗരയിൽ (സെക്രട്ടറി), സില്വിന് പുതുപ്പിള്ളി (വൈസ് പ്രസിഡന്റ്), വിപിൻ തോമസ് പഴൂർ (ജോ. സെക്രട്ടറി), സാജു വർഗീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ വി.എം. മത്തായി, റീജണൽ കമ്മിറ്റി അംഗം വർഗീസ് അലക്സാണ്ടർ, പി.എ. മത്തായി, കോഴിക്കോട് സബ് റീജിയൺ ചെയർമാൻ ജേക്കബ് ജോൺ, കൺവീനർ ബാബു മതിച്ചിപറമ്പിൽ, തങ്കച്ചൻ കൊച്ചുകൈപ്പേൽ, വിപിൻ പഴൂർ, ജോർജ് വർഗീസ്, ജ്യോതിഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.