കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്
1549181
Friday, May 9, 2025 5:46 AM IST
മുക്കം: സംസ്ഥാന സർക്കാർ, മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആറാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറം, തോട്ടുമുക്കം വെറ്ററിനറി സർജൻ ഡോ. കെ. ഇന്ദു, മുണ്ടോട്ടുകുളങ്ങര വെറ്ററിനറി സർജൻ ഡോ. കെ. സുഭാഷ് രാജ്, ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരായ കെ.എസ്. സുനിമോൾ, വി.എ. ബാബുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.